ബീഹാറില്‍ നാല് ജെ ഡി യു എം എല്‍ എമാരെ അയോഗ്യരാക്കി

Posted on: December 27, 2014 6:32 pm | Last updated: December 28, 2014 at 12:01 am

bihar assemblyപാറ്റ്‌ന: പട്‌ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാല് ജനതാദള്‍ യുണൈറ്റഡ് എം എല്‍ എമാരെ ബിഹാര്‍ നിയമസഭാ സ്പീക്കര്‍ അയോഗ്യരാക്കി. അജിത് കുമാര്‍, രാജു സിങ്, സുരേഷ് ചഞ്ചല്‍, പൂനം ദേവി എന്നിവരെയാണ് അയോഗ്യരാക്കിയത്. നാലു പേര്‍ക്കും മുന്‍ എം എല്‍ എമാര്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ഇനി ലഭിക്കില്ലെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി.

സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം എല്‍ എമാര്‍ അറിയിച്ചു. ഈ വര്‍ഷമാദ്യം നാല് ജെ ഡി യു എം എല്‍ എമാര്‍ക്കെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സ്പീക്കര്‍ നടപടിയെടുത്തിരുന്നു. ഇതോടെ നിയമസഭയില്‍ ജെ ഡി യു അംഗങ്ങളുടെ എണ്ണം 111 ആയി ചുരുങ്ങി.