മൂന്നാം ടെസ്റ്റ്: ഓസ്‌ട്രേലിയ 530ന് പുറത്ത്; ഇന്ത്യ ഒന്നിന് 108

Posted on: December 27, 2014 12:33 pm | Last updated: December 28, 2014 at 12:01 am

smith-aus

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൂറ്റന്‍ സെഞ്ച്വറി മികവില്‍ 530 റണ്‍സ് നേടിയ ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം അവസാനിപ്പിച്ചു. 55 റണ്‍സെടുത്ത് മുരളി വിജയും 25 റണ്‍സെടുത്ത് പൂജാരയുമാണ് ക്രീസില്‍. 28 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്.
നേരത്തെ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനെ ഉമേഷ് യാദവാണ് പുറത്താക്കിയത്. 305 പന്തില്‍ 192 റണ്‍സെടുത്ത സ്മിത്താണ് അവസാനം പുറത്തായത്. റോജേഴ്‌സിനും വാട്‌സനും പിറകേ 55 റണ്‍സെടുത്ത ഹാഡിനും 74 റണ്‍സെടുത്ത ഹാരിസും അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന് പിന്തുണ നല്‍കി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി നാല് വിക്കറ്റും ഉമേഷ് യാദവും അശ്വിനും മൂന്ന് വിക്കറ്റ് വീതവും നേടി.

ALSO READ  വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീകിസ് അന്തരിച്ചു