കുള്ളന്‍ മോഷ്ടാവിനെ ഷാര്‍ജ പോലീസ് പിടികൂടി

Posted on: December 26, 2014 7:47 pm | Last updated: December 26, 2014 at 7:47 pm

2698931781ഷാര്‍ജ: വീടുകളില്‍ കയറി മോഷണം നടത്തുന്നതില്‍ വിദഗധനായ കുള്ളനെ ഷാര്‍ജ പോലീസ് പിടികൂടി. പാക്കിസ്ഥാന്‍ പൗരനായ ഹമീദാണ് പിടിയിലായതെന്ന് പോലീസ് വെളിപ്പെടുത്തി. ഷാര്‍ജക്ക് പുറമെ മറ്റ് എമിറേറ്റുകളിലും ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു.
താമസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുള്ളന്‍ വലയിലായത്. ഇയാളില്‍ നിന്നു പണവും സ്വര്‍ണവും വാച്ചും ഉള്‍പെടെയുള്ള വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറിയ ആകാരം മോഷണത്തിന് ഏറെ സഹായകമായിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. മോഷണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ യു എ ഇയില്‍ എത്തിയതെന്ന് ഷാര്‍ജ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ജിഹാദ് സഈദ് ബിന്‍ സാഹു പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നു ലഭിച്ച മോഷണ വൈദഗ്ധ്യമാണ് യു എ യില്‍ മോഷണത്തിനായി എത്താന്‍ പ്രേരണയായതെന്നും പ്രതി വെളിപ്പെടുത്തിയതായും ബിന്‍ സാഹു സൂചിപ്പിച്ചു.