Connect with us

Malappuram

സമര്‍പ്പിത കരുത്തുമായി സ്വഫ്‌വ റാലി മഞ്ചേരിയില്‍

Published

|

Last Updated

മലപ്പുറം: ആദര്‍ശ പടച്ചട്ടയണിഞ്ഞ ധര്‍മിക പോരാളികളുടെ സമര്‍പ്പിത കരുത്തുമായി ജില്ലാ സ്വഫ്‌വ റാലി മഞ്ചേരിയില്‍. നവ ചക്രവാളത്തിലേക്ക് പുതിയ കരുത്തുമായി കടന്ന് വന്ന ആദര്‍ശ പടയാളികളുടെ പ്രത്യക്ഷ പ്രചരണത്തിന്റെ ജില്ലയിലെ കൊടിയടയാളമായി മാറുകയാണ് 28ന് നടക്കുന്ന സ്വഫ്‌വ റാലി.
കര്‍മോത്സുകരും ത്യാഗസന്നദ്ധരുമായി ആയിരക്കണക്കിന് ധര്‍മധ്വജ വാഹക സംഘത്തിന്റെ ജില്ലയിലെ പ്രഥമ സംരംഭം. പ്രസ്ഥാന വൈരികളുടെ കുതന്ത്രങ്ങളെ അതിജയിച്ച് ആത്മവീര്യത്തോടെ നെഞ്ചേറ്റിയ പ്രസ്ഥാനത്തിന്റെ നവ മുന്നേറ്റമാണ് സ്വഫ്‌വ റാലിയിലൂടെ വിളിച്ചറിയിക്കുന്നത്. തിരുനബി സ്‌നേഹത്താല്‍ അസ്ഥിവാരമിട്ട പ്രസ്ഥാനത്തിന്റെ കര്‍മ വഴികളെ ചൈതന്യവത്താക്കുന്നതിന് വിശുദ്ധ റബീഅ് ദിനര ാത്രങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. ജില്ലയിലെ 20 സോണുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 33 വീതമുള്ള 3795 സ്ഫ്‌വ അംഗങ്ങളാണ് റാലിയില്‍ അണി നിരക്കുക. 28ന് വൈകുന്നേരം മൂന്ന് മണിക്ക് കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ നിന്നും തുടങ്ങുന്ന റാലിക്ക് ജില്ല സോണ്‍ സ്വഫ്‌വ സാരഥികള്‍ നേതൃത്വം നല്‍കും. ടൗണ്‍ ചുറ്റി ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. പ്രത്യേക യൂനിഫോമും ബാഡ്ജും ധരിച്ച് രാഷ്ട്ര നിര്‍മാണ-സേവന-പ്രകൃത സംരക്ഷണ-പ്രവാചക പ്രകീര്‍ത്തന സന്ദേശ ബാനറുകളുയര്‍ത്തിപ്പിടിച്ച് നടത്തുന്ന റാലി കൗതുകകരമാകും. പ്രത്യേക വാഹനങ്ങളിലായി മുഴുവന്‍ സ്വഫ്‌വ അംഗങ്ങളെയും അണിനിരത്താനുള്ള അണിയറ പ്രവര്‍ത്തങ്ങള്‍ സജീവമാണ്. സര്‍ക്കിള്‍ ഇസിയും സ്വഫ്‌വ ചീഫുമാരും തുടര്‍ന്ന് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സ്വാഗതസംഘം പ്രഖ്യാപനം ഖമുറല്‍ ഉലമ കാന്തപുരം നിര്‍വഹിക്കും.

Latest