Connect with us

Palakkad

മവോയിസ്റ്റ് അക്രമണം: വനംവകുപ്പിന്റെ രേഖകള്‍ നഷ്ടമായി

Published

|

Last Updated

പാലക്കാട്:ആക്രമണം നടന്ന അട്ടപ്പാടിയിലെ വനം വകപ്പ് ഓഫീസില്‍നിന്നും പ്രധാന രേഖകള്‍ നഷ്ടപ്പെട്ടു. വനം കയ്യേറ്റമുള്‍പ്പെടെ നിരവധി കേസുകളുടെ ഫയലുകള്‍ നശിപ്പിക്കപ്പെട്ടു. ആസൂത്രിത ആക്രമണം കേസുകള്‍ അട്ടിമറിക്കാനെന്ന് സൂചനമുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന സൈലന്റ്‌വാലി വന്യജീവി സങ്കേതത്തിന്റെ റെയ്ഞ്ച്? ഓഫീസിന് നേരെയാണ്കഴിഞ്ഞ ദിവസം ആക്രമണം നടന്നത്?. ആക്രമണത്തില്‍ വനഭൂമി കൈയ്യേറ്റം, വനഭൂമിയിലെ അനധികൃത നിര്‍മാണം തുടങ്ങി നിരവധി കേസുകളുടെ ഫയലുകള്‍ നശിപ്പിക്കപ്പെട്ടു. വനഭൂമി കയ്യേറിയവരുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ്? ഡിസ്‌ക്കും അട്ടപ്പാടിയിലെ വനഭൂമി സംബന്ധിച്ച ഭൂപടവും നഷ്ടപെട്ടു. സൈലന്റ് വാലി സന്ദര്‍ശിച്ചവരുടെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടറും അക്രമികള്‍ നശിപ്പിച്ചു.
ഒരു എസ് .എല്‍.ആര്‍ ക്യാമ സിന് സമീപമുള്ള ഇന്‍ഫര്‍മേഷന്‍ ഓഫിസോ, അനുബദ്ധ കെട്ടിടങ്ങളോ തകര്‍ക്കാതെ റെയ്ഞ്ച് ഓഫീസ് ആക്രമിച്ച് ഫയലുകള്‍ നശിപ്പിക്കുകയും ,നിര്‍ണ്ണായക തെളിവുകള്‍ ഇല്ലാതാക്കുകയും ചെയ്തത്.
ആസൂത്രിതമാകാനാണ്‌സാധ്യത. വനം കയ്യേറ്റം അടക്കമുള്ളവ സംബന്ധിച്ച വിവരങ്ങള്‍ മാവോയിസ്റ്റുകള്‍ എന്തിന് നശിപ്പിക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്. വനം വകുപ്പിനെതിരെയാണ്മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍. ആദിവാസികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വനം വകുപ്പിനെതിരെയുള്ള പോരാട്ടമാണെന്നാണ് പോസ്റ്ററുകളിലുള്ളത് എന്നാല്‍ ഇപ്പോള്‍ നടന്ന ആക്രമണം വനം കെള്ളക്കാര്‍ക്ക് മാത്രമേ ഗുണം ചെയ്യൂ എന്നതിനാല്‍ ആക്രമണം ആര് എന്തിന്‌നടത്തിയെന്നത് ദുരൂഹമാവുകയാണ്