നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

Posted on: December 24, 2014 10:39 am | Last updated: December 24, 2014 at 10:39 am

കോഴിക്കോട്: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴില്‍ നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നബിദിന പരിപാടികള്‍ക്ക് ഡയറക്ടര്‍ ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി തുടക്കം കുറിച്ചു. നബിദിന വിളംബര റാലിയെ താമരശ്ശേരിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശീര്‍വദിച്ചു. ജോയിന്റ് ഡയറക്ടര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, അബൂസ്വാലിഹ് സഖാഫി, അബ്ദുലത്വീഫ് സഖാഫി, സുബൈര്‍ നൂറാനി നേതൃത്വം നല്‍കി. ഇന്ത്യക്കകത്തും പുറത്തുമുള്ള ആശീഖീങ്ങളുടെയും കലാകാരന്മാരുടെയും നബി സ്‌നേഹ പ്രോഗ്രാമുകള്‍, റബീഅ് പ്രഭാഷണങ്ങള്‍ തുടങ്ങിയ പത്തോളം പദ്ധതികളാണ് പരിപാടിയുടെ ഭഗമായി ഒരുക്കിയിരിക്കുന്നത്.
മാത്തോട്ടം: റബീഉല്‍ അവ്വല്‍ ക്യാമ്പയിന്റെ ഭാഗമായി മാത്തോട്ടം ചാക്കേരിക്കാട് ബസാര്‍ അല്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യ നബിദിന വിളംബര റാലി നടത്തി. സദര്‍ മുഅല്ലിം കമാലുദ്ദീന്‍ അശ്‌റഫി, അശ്‌റഫ് സഖാഫി, മദ്‌റസ പ്രസിഡന്റ് അബൂബക്കര്‍ ഹാജി, സെക്രട്ടറി സ്വാദിഖ്, റനീസ്, അബ്ദുമനാഫ് നേതൃത്വം നല്‍കി. ക്യാമ്പയിന്റെ വരും ദിവസങ്ങളില്‍ ശുചീകരണം, മൗലിദ് പാരായണം, ബുക്ക് ടെസ്റ്റ്, ഇശല്‍ നൈറ്റ്, അന്നദാനം ക്വിസ് പ്രോഗ്രാം, മാല പാരായണം തുടങ്ങിയവ നടക്കും.
മടവൂര്‍: സി എം സെന്ററില്‍ ഒരു മാസം നീളുന്ന നബിദിനാഘോഷത്തിന് റാലിയോടെ തുടക്കമായി. മൗലിദ്, ബുര്‍ദ സദസ്സുകള്‍, ഹമലത്തുല്‍ ഖുര്‍ആന്‍, സ്വലാത്ത് സമര്‍പ്പണം, സെന്റര്‍ 25 ാം വാര്‍ഷിക പ്രഖ്യാപനം, വിദ്യാര്‍ഥികളുടെ പരിപാടികള്‍ തുടങ്ങിയവ നടക്കും. സയ്യിദ് സകരിയ സഖാഫി സിയാറത്തിന് നേതൃത്വം നല്‍കി. കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍, ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മുസ്തഫ സഖാഫി മരഞ്ചാട്ടി, കെ ആലിക്കുട്ടി ഫൈസി, ടി കെ മുഹമ്മദ് ദാരിമി റാലിക്ക് നേതൃത്വം നല്‍കി. അബ്ദുന്നാസര്‍ അഹ്‌സനി, അബ്ദുല്ലത്വീഫ് ഖുതുബി പ്രസംഗിച്ചു.
കട്ടാങ്ങല്‍: എസ് എസ് എഫ് നബിദിന ക്യാമ്പയിനിന്റെ ഭാഗമായി കുന്ദമംഗലം ഡിവിഷന്‍ കമ്മിറ്റി കളന്‍തോടില്‍ വിളംബര ജാഥയും പ്രഭാഷണവും നടത്തി. ജാഥക്ക് ഡിവിഷന്‍ പ്രസിഡന്റ് ഇബ്‌റാഹീം സഖാഫി താത്തൂര്‍, സെക്രട്ടറി അഡ്വ. വി പി എ സിദ്ദീഖ്, സയ്യിദ് ഹുസൈന്‍ അസ്സഖാഫി പാഴൂര്‍ നേതൃത്വം നല്‍കി. ഇബ്‌റാഹീം സഖാഫി മുഖ്യപ്രഭാഷണം നടത്തി. സ്വാലിഹ് ഇര്‍ഫാനി കുറ്റിക്കാട്ടൂര്‍, എസ് വൈ എസ് സോണ്‍ സെക്രട്ടറി എന്‍ കെ സി അബ്ദുല്ല, സിദ്ദീഖ് പുള്ളന്നൂര്‍ പ്രസംഗിച്ചു.