Connect with us

Kozhikode

കുന്ദമംഗലത്ത് 1,634 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു

Published

|

Last Updated

കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 14.48 കോടി രൂപ ചെലവഴിച്ച് 1,634 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 4,547 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കി. ഇന്ദിര ആവാസ് യോജന പ്രകാരം ബ്ലോക്ക് പ്രദേശത്ത് വാസയോഗ്യമായ വീടില്ലാത്ത 3000 ത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് സഹായം അനുവദിച്ചു. മൊത്തം 16.27 കോടി രൂപ ചെലവഴിച്ച് 2,233 വീടുകള്‍ പൂര്‍ത്തിയാക്കി. 700ല്‍ പരം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.
പ്രക്യതി വിഭവ പരിപാലനം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ നാലാം ഘട്ട പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്തിന് 7.74 കോടി രൂപ അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ തന്നെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം വാങ്ങി സംസ്ഥാനതല അംഗീകാരത്തിന് സമര്‍പ്പിച്ചു. വാട്ടര്‍ഷെഡ് കമ്മിറ്റികളിലൂടെ പ്രകൃതി വിഭവ പരിപാലന പരിപാടികളും സ്വയം സഹായ സംഘങ്ങളിലൂടെ ഉപജീവന പദ്ധതികളും നടപ്പാക്കിവരികയാണ്. വികസന ഫണ്ട് ഉപയോഗിച്ച് 2013 – 14ല്‍ പൊതു വിഭാഗത്തില്‍ 348.35 ലക്ഷവും പ്രത്യേക ഘടക പദ്ധതിയില്‍ 188.11 ലക്ഷവും പട്ടികവര്‍ഗ ഉപ പദ്ധതിയില്‍ 4.77 ലക്ഷവും ഉള്‍പ്പെടെ 541.23 ലക്ഷം രൂപ ചെലവഴിച്ചു. പദ്ധതി വഹിതത്തിന്റെ 87 ശതമാനമാണിത്.
രാജീവ് ഗാന്ധി സേവാ കേന്ദ്രം 25 ലക്ഷം രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. കേരളത്തില്‍ ആദ്യമായി സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതിയോടെ ഒരു കോടി രൂപ ചെലവില്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം എന്നിവക്ക് ഈ വര്‍ഷം തുടക്കം കുറിക്കും.

Latest