വൈദ്യുതി സബ്‌സിഡി നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: കര്‍ഷക സമാജം

Posted on: December 24, 2014 9:37 am | Last updated: December 24, 2014 at 9:37 am

പാലക്കാട്: നെല്‍കൃഷിക്കാരെ സഹായിക്കാന്‍വേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള ജില്ലാ എക്‌സിക്യൂട്ടീവ് യോഗം കേരള സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കേരളത്തില്‍ നെല്‍കൃഷി കുറഞ്ഞുവരുകയും നെല്ലുപത്ാദനം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ സബ് സിഡി പ്രഖ്യാപിച്ചത്. ഇതുപ്രകാരം കര്‍ഷകര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാര്‍ജ് കൃഷിവകുപ്പ് വൈദ്യുതിവകുപ്പിന് നല്‍കിവന്നിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ് കൃഷി ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കൃഷിവകുപ്പ് വൈദ്യുതിവകുപ്പിന് നല്‍കാനുള്ള സംഖ്യ നല്‍കാന്‍ സാധിക്കുന്നില്ലെന്നും ഈ സമ്പ്രദായം പരിഷ്‌കരിക്കണം എന്നും കാണിച്ചായിരുന്നു ഉത്തരവ്. ഇപ്പോള്‍ രണ്ട് ഹെക്ടറിന് താഴെ നെല്‍കൃഷിയുള്ളവര്‍ക്ക് മാത്രമാണ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ എ പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ആര്‍ രാജപ്പന്‍ മാസ്റ്റര്‍, എ എന്‍ ജയരാജന്‍, സി അര്‍ജുനന്‍ മാസ്റ്റര്‍, വി വി അനില്‍കുമാര്‍, എസ് സുഗതന്‍, ദാസ് ചേരിങ്കല്‍ പങ്കെടുത്തു.