പേരടിയൂര്‍ ജംഗ്ഷനില്‍ ദുരിതത്തിന് ഇനിയും അറുതിയായില്ല

Posted on: December 24, 2014 9:37 am | Last updated: December 24, 2014 at 9:37 am

കൊപ്പം: മഴ പോയാലും പേരടിയൂര്‍ ജംഗ്ഷനില്‍ ദുരിതം ഒഴിയുന്നില്ല. വിളയൂര്‍ – കൂരാച്ചിപ്പടി റോഡില്‍ ഉരുണിയന്‍പുലാവ് റോഡ് ജംഗ്ഷനിലാണ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ദുരിതം വിതച്ച് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്.
പൈപ്പ് പൊട്ടി പാഴാകുന്ന വെള്ളമാണ് റോഡില്‍ കെട്ടിനില്‍ക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. തൂതപ്പുഴയുടെ വിളയൂര്‍ കടവിലെ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല പദ്ധതിയില്‍ നിന്നും പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലേക്ക് വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടിയിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല. ജംഗ്ഷനില്‍ വെള്ളം കെട്ടി നിന്ന് ടാറിംഗും മെറ്റലും അടര്‍ന്ന് റോഡ് ചെളിക്കുളമായി അപകടങ്ങള്‍ പതിവാകുന്നതിന് പുറമെ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ചെളിയഭിഷേകവും ഉണ്ട്.
മൂന്നും കൂടിയ ജംഗ്ഷനില്‍ ബസ് കാത്ത് നില്‍ക്കുന്നവരും വ്യാപാരികളുമാണ് അധികൃതരുടെ അനാസ്ഥ മൂലം വര്‍ഷങ്ങളായി ദുരിതം അനു’വിക്കുന്നത്.
തകര്‍ന്ന റോഡില്‍ വാഴ നട്ട് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടും അധികൃതര്‍ കണ്ണ്തുറക്കുന്നില്ല.