Connect with us

Thrissur

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സഹവാസക്യാമ്പ്

Published

|

Last Updated

ചാലക്കുടി: പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള നായരങ്ങാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സഹവാസക്യാമ്പ് തുടങ്ങി. പത്താം ക്ലാസ്സിലെ പഠനത്തിനുശേഷം കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് പ്രചോദനം നല്‍കുന്നതിനും വ്യക്തിത്വ വികസനത്തിനും ഊന്നല്‍ നല്‍കുന്ന പഠന – പരിശീലന പരിപാടികളാണ് ക്യാമ്പില്‍ നടക്കുക. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, തിരുവനന്തപുരം ജില്ലയിലെ കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഞാറനീലിയിലെ അംബേദ്കര്‍ മെമ്മോറിയല്‍ സി ബി എസ് സി സ്‌കൂള്‍ എന്നിവിടങ്ങളിലെ 125 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി അധ്യക്ഷനായിരുന്നു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ വി ഡി സദാനന്ദന്‍, പി ടി എ പ്രസിഡന്റ് കെ ജി ഹരിശ്ചന്ദ്രന്‍, ക്യാമ്പ് ഡയറക്ടര്‍ അജയന്‍ തോമസ്, സീനിയര്‍ സൂപ്രണ്ട് കെ ജി രാധാകൃഷ്ണന്‍ പങ്കെടുത്തു.