സെമിനാര്‍ നടത്തി

Posted on: December 23, 2014 8:00 pm | Last updated: December 23, 2014 at 8:44 pm

അബുദാബി: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളീയ കലകളും മലയാള ഭാഷയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രശസ്ത നടനും ഓട്ടംതുള്ളല്‍ കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന്‍ സെമിനാറിന് നേതൃത്വം നല്‍കി.
ഷിബു വര്‍ഗീസ്, അശ്‌റഫ് പട്ടാമ്പി, സുരേഷ് പയ്യന്നൂര്‍, അനില്‍കുമാര്‍, സതീഷ്‌കുമാര്‍, എ എം അന്‍സാര്‍, യേശുശീലന്‍ പ്രസംഗിച്ചു.