പാലക്കാട് കെ എഫ് സി ആക്രമണം: പ്രതികള്‍ റിമാന്‍ഡില്‍

Posted on: December 23, 2014 11:44 am | Last updated: December 23, 2014 at 10:41 pm

kfcപാലക്കാട്: പാലക്കാട് കെ എഫ് സി റസ്റ്റോറന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ജനവരി ആറുവരെ റിമാന്‍ഡ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത്, ചെറുവത്തൂര്‍ സ്വദേശി അരുണ്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.

ഇരുവരും മാവോയിസ്റ്റുകളല്ലെന്നും എന്നാല്‍ മാവോയിസ്റ്റു ബന്ധമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. യു എ പി എ നിയമമനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.