പി എസ് സി വെബ്‌സൈറ്റില്‍ വണ്‍ െൈടം രജിസ്ട്രഷന്‍ ലിങ്ക് തകരാറില്‍

Posted on: December 23, 2014 12:47 am | Last updated: December 22, 2014 at 11:47 pm

കൊട്ടിയം(കൊല്ലം): കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വെബ്‌സൈറ്റിലെ വണ്‍ െൈടം രജിസ്ട്രഷന്‍ ലിങ്ക് തകരാറിലായി. ഇന്നലെ വൈകീട്ട് 3.30 മുതലാണ് പി എസ് സി വെബ്‌സെറ്റിലെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ എന്ന പ്രധാന ലിങ്ക് സൈറ്റില്‍ പണിമുടക്കിയത്.
ഓവര്‍ ലോഡായതാണ് സാങ്കേതിക പ്രശ്‌നത്തിന് കാരണമെന്നറിയുന്നു. എന്നാല്‍ മെയിന്റനന്‍സ് പ്രവര്‍ത്തിയാണ് ഇതിനുകാരണമെന്നാണ് പി എസ് സി വെബിന്റെ ഹോം പേജില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിലുള്ളവരുടെ ഒ ടി ആര്‍ (വണ്‍ ടൈം രജിസ്‌ട്രേഷന്‍) സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുന്നതിനിടെയാണ് പ്രധാന ഭാഗം പണിമുടക്കിയിരിക്കുന്നത്. തകരാറായ ലിങ്കാണ് ഉദ്യോഗാര്‍ഥിയുടെ പ്രൊഫൈലില്‍ പ്രവേശിക്കാനുള്ള ഏക മാര്‍ഗം. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഇതിലൂടെ മാത്രമേ എന്തു തിരുത്തും വരുത്താനാകൂ.
ഉദ്യോഗാര്‍ഥിയുടെ പരീക്ഷാ ഹാള്‍ടിക്കറ്റടക്കം പ്രിന്റ് എടുക്കാനും പരീക്ഷാ സംബന്ധമായ വിവരങ്ങളും എല്ലാം ഇതുവഴിയേ അറിയാനുമാകൂ.
എന്നാല്‍ ഇതിനെ നിസ്സാരമായി തള്ളി ഒരു അറിയിപ്പ് നല്‍കി പി എസ് സി തലയൂരിയത് ഉദ്യോഗാര്‍ഥികളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.