യുബര്‍ ടാക്‌സി പഞ്ചാബിലും നിരോധിച്ചു

Posted on: December 22, 2014 10:38 pm | Last updated: December 22, 2014 at 11:39 pm

ജലന്ധര്‍: വെബ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുബര്‍ ടാക്‌സികള്‍ പഞ്ചാബിലും നിരോധിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമെ ഇനി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ഓല കാബ്, ടാക്‌സി ഫോര്‍ ഷുവര്‍ എന്നീ രണ്ട് കമ്പനികളാണ് നാല് നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 18നാണ് വെബ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ക്ക് നിരോധമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ ദിനം തന്നെ ഈ പ്രശ്‌നത്തില്‍ സംസ്ഥാന ഗതാഗത മന്ത്രി അജിത് സിംഗ് കോഹാര്‍ നിരുത്തരവാദപരമായ നിലപാടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. പ്രശ്‌നം പഠിച്ചതിനു ശേഷമേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്നും. ഇവ്വിഷയത്തില്‍ കേന്ദ്രത്തിന്റെ കത്ത് ലഭിച്ച ശേഷമെ പ്രതികരിക്കൂ എന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.