കാര്‍ രജിസ്‌ട്രേഷന്‍ ജനുവരിയില്‍ ഇലട്രോണിക് ആവും

Posted on: December 22, 2014 7:23 pm | Last updated: December 22, 2014 at 7:23 pm

744170108അജ്മാന്‍: ജനുവരി മുതല്‍ കാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഇലട്രോണിക് ആയി മാറുമെന്ന് അജ്മാന്‍ പോലീസ് വെഹിക്കിള്‍ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ അലി ഹാമിദ് അല്‍ മുസൈബ വ്യക്തമാക്കി. വാഹന രജിസ്‌ട്രേഷനും പുതുക്കാനായി മാന്വലായുള്ള അപേക്ഷകള്‍ ഈ മാസം 31 വരെയെ സ്വീകരിക്കൂ. ഈ തിയ്യതിക്ക് ശേഷം ഇത്തരം ആവശ്യങ്ങള്‍ക്കായി ഇ-സംവിധാനം മാത്രമേ നിലവിലുണ്ടാവൂ. ക്രെഡിറ്റ് കാര്‍ഡോ ഇ-ദിര്‍ഹമോ ഉപയോഗിച്ച് മാത്രമേ ഇതിനുളള പണം നല്‍കാന്‍ സാധിക്കൂ. കമ്പനികളും സ്വകാര്യ വ്യക്തികളും രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും ഈ രീതിയാവും തുടരുക. രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇ-ദിര്‍ഹത്തിലോ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പണം അടക്കേണ്ടത്. ഇത്തരം സര്‍വീസുകള്‍ ഉപയോഗപ്പെടുത്താനായി വാഹന ഉടമകളും കമ്പനികളും എക്കൗണ്ട് നമ്പറും പിന്‍ നമ്പറും കരസ്ഥമാക്കണം. രജിസ്‌ട്രേഷനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് അറിയാനായി പ്രത്യേക ലഘുലേഖകള്‍ വകുപ്പ് ഇറക്കിയിട്ടുണ്ടെന്നും അല്‍ മുസൈബി പറഞ്ഞു.