Connect with us

Palakkad

പ്രമുഖ പത്രാധിപന്റെ വീട്ടില്‍ മോഷണം; വിലമതിക്കാനാവാത്ത പാത്രശേഖരം നഷ്ടമായി

Published

|

Last Updated

വടക്കഞ്ചേരി: പ്രമുഖ പത്രാധിപന്‍ കെ ഗോപാലകൃഷ്ണന്റെ മഞ്ഞപ്ര കോങ്ങാട്ട് വീട്ടില്‍ മോഷണം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൂട്ടിയിട്ട് പോയ വീട്ടില്‍ ഒരു വര്‍ഷത്തിന് ശേഷം ഇന്നലെ രാവിലെ വീണ്ടും നാട്ടിലെത്തിയ കെ ഗോപാലകൃഷ്ണനും കുടുംബവും താമസിക്കാനായി വീട് തുറന്ന് വൃത്തിയാക്കുന്നതിനിടയിലാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് നിലകളിലുള്ള വലിയ വീട്ടില്‍ മൂന്നാം നിലയില്‍ ജനലിന്റെ കമ്പികള്‍ മാറ്റി മോഷ്ടാക്കള്‍ അകത്ത് കടന്നെന്നാണ് പോലീസ് സംശയിക്കുന്നു. ഒരു ജനലിന്റെ കമ്പികള്‍ തകര്‍ത്ത് മാറ്റിയല്ലാതെ വീടിന്റെ മറ്റുഭാഗങ്ങളിലോ, വാതിലുകളോ തകര്‍ത്തതായി കാണാന്‍ കഴിഞ്ഞില്ല. വിലമതിക്കാനാവാത്ത ഏറെ പഴക്കം ചെന്ന വെള്ളോട് ചരക്ക്‌സ നിലകാവ്, ഉരുളി,. ചെമ്പ് കുഴല്‍, ഗോമുഖി, വെള്ളി, സ്റ്റീല്‍ തുടങ്ങി നിരവധി പാത്രങ്ങളും നാണയശേഖരണങ്ങളുമാണ് നഷ്ടമായത്. അടുക്കളയിലുണ്ടായിരുന്ന അലമാര ഒന്നാം നിലയില്‍ അലമാര, നിലവറ എന്നിവിടഹ്ങളില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളാണ് മോഷണം പോയത്. തലമുറകളായി കൈമാറി ഉപയോഗിച്ച് കൊണ്ടിരുന്നതും ശേഖരണങ്ങളുമായ വിലമതിക്കാനാവാത്ത നഷ്ടമായതെന്ന് കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡി വൈ എസ് പി ഷാനവാസ്, സി ഐ എസ് പി സുധീരന്‍, ക്രൈം സക്വാഡ് എസ് ഐ സാബു ജോസഫ്, എ എസ് ഐ സി എ കാസിം, ഫിന്‍ഗര്‍ പ്രിന്റ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ അബ്ദുറഹ് മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. മോഷണത്തിന് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിച്ചതായി പോലീസ് സംശയിക്കുന്നു.

Latest