Connect with us

Kerala

ജീവന്‍ മാത്രം ബാക്കിയാക്കി ലിബിയയില്‍ നിന്ന് നഴ്‌സുമാരെത്തി

Published

|

Last Updated

കൊണ്ടോട്ടി: അഭ്യന്തര കലാപം മൂലം കത്തിയെരിയുന്ന ലിബിയയില്‍നിന്ന് ജീവന്‍ മാത്രം ബാക്കിയാക്കി മലയാളി നഴ്‌സുമാര്‍ നാട്ടിലെത്തി. 61 പേരടങ്ങിയ സംഘമാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. രാവിലെ 9.30നും രാത്രിയിലുമുള്ള എമിറേറ്റ് സ് വിമാനത്തിലുമായാണ് ഇവര്‍ എത്തിയത്. നോര്‍ക്ക നോഡല്‍ ഓഫീസര്‍ പി എ ഇമ്പിച്ചി കോയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇവരെ സ്വീകരിച്ചു. കടമെടുത്തും കിടപ്പാടം വിറ്റുമാണ് നഴ്‌സുമാരില്‍ ഭൂരിഭാഗവും വിദേശത്ത് പോയിരുന്നത്. പലര്‍ക്കും നാലു മാസമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല. ആഭ്യന്തര സമരം മൂലം പലര്‍ക്കും ദിവസങ്ങളോളം താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാനായിരുന്നില്ല. മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു. നഴ്‌സുമാര്‍ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരായിരുന്നു ഇവര്‍. ഇവര്‍ക്ക് റോഡ് മര്‍ഗം നാട്ടിലേക്ക് പോകാനുള്ള സൗകര്യവുമൊരുക്കി.

Latest