ഇസ്ലാമിന്റെ സന്ദേശം മാനുഷികതയും ധാര്‍മികതയും: ശൈഖ് ഹാഷിം മഹ്ദി

    Posted on: December 21, 2014 7:42 pm | Last updated: December 21, 2014 at 7:42 pm

    MARKAZ CONF

    മര്‍ക്കസ് നഗര്‍: മാനുഷിക മൂല്യങ്ങളും ധാര്‍മികതയുമാണ് ഇസ്ലാം ലോകത്തിന് നല്‍കുന്നതെന്ന് വേള്‍ഡ് മുസ്ലിം ലീഗ് അഡൈ്വസര്‍ ഡോ. ശൈഖ് ഹാഷിം മുഹമ്മദ് അല്‍ മഹ്ദി പറഞ്ഞു. ഈ പാതക്ക് അനുസരിച്ചാണ് മുസ്ലിം ലോകവും ജനങ്ങളും നിലപാടുകള്‍ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മര്‍ക്കസ് സമ്മേളന സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന വലിയ പ്രവാഹമാണ് ഇസ്ലാം. അത് സമാധാനമാണ് ആഹ്വാനം ചെയ്യുന്നതും ആഗ്രഹിക്കുന്നതും. ഏത് ജനതക്കും പിന്‍പറ്റാന്‍ ഴിയുന്ന പാതയാണ് പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെതെന്നും അദ്ദേഹം പറഞ്ഞു.