മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 56 പേര്‍ക്ക് ധനസഹായം അനുവദിച്ചു

Posted on: December 21, 2014 10:22 am | Last updated: December 21, 2014 at 10:22 am

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 56 പേര്‍ക്കായി 6,60,000 രൂപ അനുവദിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. 12 പേര്‍ക്ക് മന്ത്രിസഭാ യോഗതീരുമാനപ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളത്.
ഹൃദയസംബന്ധമായ അസുഖം ബാധിച്ച വാളാട് ചെമ്പിക്കാട് സുബ്രന്‍, ക്യാന്‍സര്‍ ബാധിച്ച തലപ്പുഴ ചുങ്കം എലന്ത വീട്ടില്‍ ഷബാന, ഹൃദയസംബന്ധമായ അസുഖം ബാധിച്ച വാളാട് മുണ്‍ണ്ടിക്കുന്നേല്‍ അലിയാര്‍, പുത്തന്‍വീട്ടില്‍ അബ്ദുള്‍കരീം, ആലാറ്റില്‍ പുത്തന്‍പുരയില്‍ പി.ജി. ശശീന്ദ്രന്‍, ക്യാന്‍സര്‍ ബാധിച്ച പയ്യമ്പള്ളി പള്ളിച്ചാംകുഴിയില്‍ പൈലി, മാനന്തവാടി വളപ്പായിക്കുന്ന് കടവത്ത് വളപ്പില്‍ കെ.ടി. താഹിറ, വെള്ളമുണ്ടണ്‍ പുല്ലമ്പാവില്‍ തങ്കമ്മ എന്നിവര്‍ക്ക് 25,000 രൂപ വീതവും സെറിബ്രോ വാസ്‌ക്കുലാര്‍ ആക്‌സിഡന്റ് ബാധിച്ച മാനന്തവാടി എരുമത്തെരുവ് വെള്ളോത്ത് വി. പത്മാവതി, കണ്ണിന് ശസ്ത്രക്രിയ ആവശ്യമുള്ള വാളാട് ഉമ്മനാല്‍ ബിജുവിന്റെ മകന്‍ അജിത് ബിജു എന്നിവര്‍ക്ക് 20,000 രൂപ വീതവും അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
മറ്റ് 46 പേര്‍ക്ക് 10,000 രൂപ വീതമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടണ്‍ി ചികില്‍സാ സഹായം അനുവദിച്ചിട്ടുള്ളത്. തേറ്റമല അപ്പക്കുളം ചേക്കു, തവിഞ്ഞാല്‍ കൂട്ടുങ്കല്‍ മൈക്കിള്‍, തോല്‍പ്പെട്ടി നാരീക്കല്‍ രമണി, പുല്‍പ്പള്ളി പാക്കം തോണിക്കടവ് സനല്‍കുമാര്‍, തിരുനെല്ലി കളത്തില്‍ രുഗ്മണി, പുല്‍പ്പള്ളി പാക്കം മാവൂര്‍ അനുജിത്, പാക്കം തോണിക്കടവ് ചിഞ്ചു സി.പി, മുള്ളന്‍കൊല്ലി പുതിയൂര്‍ സുനില്‍കുമാര്‍, പാക്കം വട്ടവയല്‍ വേളുക്കൊല്ലി ഇന്ദിര സി.പി., പാക്കം പുത്തന്‍പുര കിമ്മപ്പന്‍, പാക്കം തോണിക്കടവ് സജിനി, എളമ്പിലാശ്ശേരി പ്രസന്നകുമാരി, മുള്ളന്‍കൊല്ലി ബസവന്‍മൂല കമലാക്ഷി, മാനന്തവാടി തൊട്ടിയില്‍ പുത്തന്‍പുര കമലാക്ഷി, എള്ളുമന്ദം പുത്തൂരാന്‍ ജോണ്‍, പരിയാരംകുന്ന് കടുവാലുങ്കര ഗ്രേസി ചെറിയാന്‍, അഞ്ചുകുന്ന് കല്ലങ്കണ്‍ി അയിഷ, വാളാട് പുതിയേടത്ത് അലിയാര്‍, വാളാട് കോപ്പാറ ഇബ്രാഹിം, തൊടിക്കണ്‍ി ടി.കെ. ഷംസുദ്ദീന്‍, കമ്മന പരിയപ്പനാല്‍ പി. മത്തായി, തരുവണ തൊടുവയല്‍ വീട്ടില്‍ ശോഭ, പനമരം മുക്രി വീട്ടില്‍ ഷരീഫ, ശശിമല ആലുമ്മൂട്ടില്‍ ദാമോദരന്‍, പനമരം ചീനിപ്പുള്ളി ദാമോദരന്‍, തോല്‍പ്പെട്ടി അരീമ്പ്ര മുഹമ്മദ്, വാളാട് അത്തിലന്‍ മറിയം, എള്ളുമന്ദം മുക്രി വീട്ടില്‍ അസൈനാര്‍, കുഞ്ഞോം താഴങ്ങാട് സുമതി, കമ്മന തട്ടുപറമ്പില്‍ അന്നക്കുട്ടി, വാളാട് പടയന്‍ അഹമ്മദ്, കുഞ്ഞോം കരിമ്പില്‍ കളരിക്കല്‍ ഭാസ്‌ക്കരപ്പണിക്കര്‍, കാട്ടിക്കുളം എടയൂര്‍ക്കുന്ന് തലപ്പറ്റ താഹിറ, കാട്ടിക്കുളം ചരുവില്‍ വീട്ടില്‍ പി.എന്‍. വാസു, കുഞ്ഞോം പുത്തിലന്‍ ഹാരിസ്, തേറ്റമല പളളിയാര്‍ നബീസ, വാളാട് പെരുമ്പാട് തങ്കമ്മ, പൂവ്വത്തിങ്കല്‍ ജാനകി, അഞ്ചുകുന്ന് കല്ലങ്കണ്‍ി ആസ്യ, പനമരം ചെറുകാട്ടൂര്‍ മോര്‍പ്പനാട് എം.എ. മാത്യു, കമ്മന തവിടക്കന്‍ വീട്ടില്‍ റാഫേല്‍, നല്ലൂര്‍നാട് ചുണ്‍ാട്ടയില്‍ ഇബ്രാഹിം, എടവക പുത്തന്‍പുരയില്‍ ലീലാ ബാബു, പയ്യമ്പള്ളി വടക്കേ പുത്തന്‍പുര സുകുമാരന്‍, കാട്ടിക്കുളം ഇരുമ്പുപാലം ചെറുതോട്ടുങ്കര വീട്ടില്‍ ഷീജ, തേറ്റമല പള്ളിയാല്‍ അബൂബക്കര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും അനുവദിച്ചതായി മന്ത്രി അറിയിച്ചു.