ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Posted on: December 20, 2014 11:52 pm | Last updated: December 20, 2014 at 11:52 pm

markazമര്‍കസ് നഗര്‍: മര്‍കസ് സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് വയനാട് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സമ്മേളനത്തിനെത്തുന്നവര്‍ നിശ്ചിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു. രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസ് വഴി തെക്കന്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങല്‍ തൊണ്ടയാട് ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളജ് മുണ്ടിക്കല്‍ താഴം വഴി കോട്ടം പറമ്പ് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേരുംചാലിലെ നിര്‍ദിഷ്ട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കാസര്‍കോട്, കണ്ണൂര്‍, വടകര, കൊയിലാണ്ടി പേരാമ്പ്ര ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി, കൊടുവള്ളി വഴി പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊയ്യ റോഡിലെ നിര്‍ദിഷ്ട പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
മലാപ്പറമ്പ് വഴി സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ വെള്ളിമാട് കുന്ന് ജെ ഡി ടി പാര്‍ക്കിംഗ് ഗ്രൗണ്ടിലും അരീക്കോട് മുക്കം ഭാഗത്ത് നിന്നെത്തുന്നവര്‍ ചാത്തമംഗലത്തും വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ താമരശ്ശേരി കൊടുവള്ളി വഴി പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പിലാശ്ശേരി റോഡിലെ നിര്‍ദിഷ്ട പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
കൊണ്ടോട്ടി വഴി വരുന്ന വാഹനങ്ങള്‍ എടവണ്ണപ്പാറ റോഡിലൂടെ ഇടത്തോട്ട് തിരിഞ്ഞ് വാഴക്കാട് വഴി ഊര്‍ക്കടവ് കവണകല്ല് പാലം കടന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് ചെറൂപ്പയിലെത്തി വലത്തോട്ട് നീങ്ങി മാവൂര്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കെട്ടാങ്ങല്‍ വഴി ചാത്തമംഗലം ഡ്രൈവേര്‍സ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്ന് തിരിഞ്ഞ് ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി കൊടുവള്ളി വഴി വന്ന് പത്താംമൈല്‍ ആളെ ഇറക്കി കളരിക്കല്‍ റോഡില്‍ വിശാലമായ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. സമ്മേളനത്തിനായി വരുന്ന വാഹനങ്ങള്‍ മേല്‍ നിര്‍ദേശിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തശേഷം ആളുകള്‍ അവിടെ നിന്ന് ഇറങ്ങി സമ്മേളന സ്ഥലത്തേക്ക് നടന്നു പോകണം. മെഡിക്കല്‍ കോളജ് വഴി പടനിലം, കൊടുവള്ളി, മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുണ്ടിക്കല്‍താഴത്ത് നിന്നും വലത്തോട്ട് പെരിങ്ങളം ജംഗ്ഷനില്‍ ഇടത്തോട്ട് തിരിഞ്ഞ് എം എല്‍ എ റോഡ് വഴി കുന്ദംഗലത്ത് എന്‍ എച്ചില്‍ കയറി പടനിലം, കൊടുവള്ളി, മുക്കം, ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊടുവള്ളി, പടനിലം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പത്താംമൈലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊയ്യ വഴി പിലാശ്ശേരി റോഡില്‍ കയറി വരട്ട്യാക്ക് ചെത്ത്കടവ് വഴി പെരിങ്ങളത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറ്റിക്കാട്ടൂര്‍ വഴി മാവൂര്‍ റോഡില്‍ കയറി മെഡിക്കല്‍ കോളജ് വഴി പോകണം.
മുക്കം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചെത്ത്കടവ് നിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങളത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറ്റിക്കാട്ടൂര്‍ വഴി മാവൂര്‍ റോഡില്‍ കയറി മെഡിക്കല്‍ കോളജ് വഴി പോകണം. കോഴിക്കോട്-വയനാട് റോഡിലൂടെ വെള്ളിമാട്കുന്ന് വഴി മുക്കം കൊടുവള്ളി പോകേണ്ട വാഹനങ്ങള്‍ മൂഴിക്കല്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചെറുവറ്റ മല്ലിശ്ശേരിതാഴം വലത്തോട്ട് തിരിഞ്ഞ് പൊട്ടന്‍മുറി, കരുവട്ടൂര്‍, പയിമ്പ്ര വഴി പത്താംമൈല്‍ വഴി പോകണമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.