Connect with us

Malappuram

പുഞ്ച മലപ്പുറം മേള: എട്ട് സെമിനാറുകള്‍ സംഘടിപ്പിക്കും

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കുന്ന പുഞ്ച മലപ്പുറം മേളയോടനുബന്ധിച്ച് എട്ട് സെമിനാറുകള്‍ സംഘടിപ്പിക്കും.
നാളെ വിദ്യാര്‍ഥി സംരംഭകത്വ സെമിനാര്‍, 22, 23 ന് കാര്‍ഷിക സെമിനാര്‍, 24, 26 ന് വ്യവസായ സാങ്കേതിക ക്ലിനിക്ക്, 27 ന് മൃഗസംരക്ഷണ സെമിനാര്‍, 28ന് വിജയികളായ സംരംഭകരുടെ കൂട്ടായ്മ, 29 ന് ക്ഷീര വികസന സെമിനാര്‍ എന്നിവ മലപ്പുറം എം എസ് പി. എല്‍ പി സ്‌കൂളില്‍ നടക്കും. സെമിനാറുകളില്‍ വിദഗ്ധരായ പരിശീലകര്‍ പങ്കെടുക്കും.
വിദ്യാര്‍ഥി യുവജനങ്ങളെ വ്യവസായ മേഖലയുമായി ബന്ധപ്പെടുത്താനും ക്ഷീര കാര്‍ഷിക മേഖലയിലെ പുത്തന്‍ അറിവുകള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കാനും കാര്‍ഷിക വ്യവസായ അഭിരുചികള്‍ വളര്‍ത്തിയെടുക്കാനും ഉപകരിക്കുന്ന തരത്തിലാണ് സെമിനാറുകള്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെയാണ് സെമിനാറില്‍ പങ്കെടുപ്പിക്കുക. യോഗത്തില്‍ ചെയര്‍മാന്‍ സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ എന്‍ യു സദാനന്ദന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമര്‍ അറക്കല്‍, ചെയര്‍പേഴ്‌സന്‍ സക്കീന പുല്‍പാടന്‍, അഡ്വ. പി എം രോഹിത്, ഡോ. ജോര്‍ജ് പി ജോണ്‍, പി ശ്രീലേഖ എന്‍ ബാബുരാജന്‍, കെ ടി അബ്ദുല്‍മജീദ്, എസ് ശ്രീകുമാര്‍, വി എം കൃഷ്ണ കുമാര്‍, ഡോ. സിനി സുകുമാരന്‍, രാജു ജോസ്, കെ എന്‍. ഷാനവാസ്, ടി വി നളിനി പങ്കെടുത്തു.