പ്രവാസികള്‍ക്ക് കത്തെഴുത്ത് മത്സരം

Posted on: December 20, 2014 11:48 am | Last updated: December 20, 2014 at 11:48 am

മലപ്പുറം: നെഹ്‌റുവിന്റെ 125-ാം ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രവാസികള്‍ക്കായി കത്തെഴുത്ത് മത്സരം നടത്തുന്നു. ഈമാസം 29 ന് സിവില്‍ സ്റ്റേഷനിലെ ഐ ടി@സ്‌കൂള്‍ ഹാളില്‍ രാവിലെ 10.30 ന് മത്സരം തുടങ്ങും.
അവധിയില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് പങ്കെടുക്കാം. നെഹ്‌റു ഇന്ദിരാഗാന്ധിക്ക് എഴുതിയ ‘അച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകള്‍’ മാതൃകയില്‍ തത്സമയം നല്‍കുന്ന ഒരു വിഷയത്തെ അടിസ്ഥാനമാക്കി മകള്‍ക്ക് കത്തെഴുതുന്ന രീതിയിലാണ് മത്സരം നടത്തുക. താത്പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0483- 2734387 നമ്പറിലോ റശീാഹുാ@ഴാമശഹ.രീാ ലോ ഈമാസം24 നകം രജിസ്റ്റര്‍ ചെയ്യണം. പ്രവാസിയാണെന്ന് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖ സഹിതമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.