റൂറല്‍ ജില്ലാ പോലീസ് വനിതാ സെല്‍ ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു

Posted on: December 20, 2014 9:28 am | Last updated: December 20, 2014 at 9:28 am

വടകര: പോലീസ് സ്റ്റേഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചുവരുന്നതായി ഉത്തരമേഖലാ എ ഡി ജി പി. ശങ്കര്‍ റെഡ്ഢി പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് വനിതാ സെല്‍ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2,335 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 50 ലക്ഷം രൂപാ ചെലവില്‍ എ എസ് പി ഓഫീസ് പരിസരത്താണ് വനിതാ സെല്‍ കെട്ടിടം പണിയുന്നത്. എട്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.
കോഴിക്കോട് റൂറല്‍ എസ് പി. പി എച്ച് അശ്‌റഫ് അധ്യക്ഷത വഹിച്ചു. എ എസ് പി. യതീഷ് ചന്ദ്ര, വടകര സി ഐ. പി എം മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി, പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി എം എ രഘുനാഥന്‍ പ്രസംഗിച്ചു. ക്രൈം ഡിറ്റാച്ച് മെന്റ് ഡി വൈ എസ് പി. ഗോപാലകൃഷ്ണന്‍ സ്വാഗതവും വനിതാ സി ഐ. ഭാനുമതി നന്ദിയും പറഞ്ഞു.