Connect with us

International

ഫലസ്തീന്‍: ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ലെന്ന് ഇസ്‌റാഈല്‍

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ ഏകപക്ഷീയ തീരുമാനം സ്വീകാര്യമല്ലെന്ന് ഇസ്‌റാഈല്‍. സമാധാനക്കരാറിന്റെ അന്തിമ കരട് റിപ്പോര്‍ട്ട് യു എന്നില്‍ സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവനയുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്. ഏകപക്ഷീയ നടപടികളിലൂടെ തങ്ങളെ എങ്ങനെ ഭീഷണിപ്പെടുത്താമെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹ്യു പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ നടന്നത് പോലെ വെസ്റ്റ്‌ബേങ്കിലുള്ള അദ്ദേഹത്തിന്റെ ഭരണകൂടത്തെ ഹമാസ് തകിടം മറിക്കുമെന്ന് മഹ്മൂദ് അബ്ബാസ് മനസ്സിലാക്കുന്നില്ലെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ സംബന്ധിച്ച കരട് പ്രമേയം കഴിഞ്ഞ ദിവസമാണ് യു എന്നിന് സമര്‍പ്പിച്ചത്.