മദ്യനയം: ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രം: പി സി ജോര്‍ജ്

Posted on: December 19, 2014 2:13 pm | Last updated: December 19, 2014 at 10:52 pm

PC-GEORGEവയനാട്: മദ്യനയം സംബന്ധിച്ച് സംസ്ഥാനത്തുണ്ടായ പ്രതികൂല കാര്യങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദിയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മദ്യനയം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. പ്രതീക്ഷിക്കുന്നതിലും വലിയ ഗ്രൂപ്പ് വഴക്കാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പ്രതികൂലമായ സാഹചര്യം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം മറ്റൊരു കക്ഷിക്കുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.