ലിബിയയില്‍ നിന്ന് നാട്ടിലെത്തുന്ന നഴ്‌സുമാര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Posted on: December 18, 2014 6:35 pm | Last updated: December 19, 2014 at 12:17 am

oommen chandlതിരുവനന്തപുരം; ലിബിയയില്‍ നിന്ന് നാട്ടിലെത്തുന്ന നഴ്‌സുമാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് വീടുകളിലെത്താന്‍ ആവശ്യമായ വാഹനസൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതുകയും ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോട് ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.