കോരയാറില്‍ പാലച്ചിറ ഭാഗത്ത് പാലം പണിയണം

Posted on: December 18, 2014 12:10 pm | Last updated: December 18, 2014 at 12:10 pm

ചിറ്റൂര്‍: എലപ്പുള്ളി പുതുശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരയാറില്‍ പാലച്ചിറ ഭാഗത്ത് പാലം പണിയണമെന്നാവശ്യപ്പെട്ട് ജനം രംഗത്ത്.
വ്യവസായ മേഖലയായ കഞ്ചിക്കോട്ടേക്ക്ക്ക് എലപ്പുള്ളി പഞ്ചായത്തിന്റെ ഭാഗങ്ങളിലുള്ള തൊഴിലാളികള്‍ക്ക് എളുപ്പം എത്താവുന്ന വഴിയാണ് പാലച്ചിറ കടവ്.
ഇരുചക്രവാഹനങ്ങളില്‍ വരു തൊഴിലാളികള്‍ ഇപ്പോള്‍ കഞ്ചിക്കോട് എത്താന്‍ വാഹനങ്ങള്‍ പുഴയിലൂടെ ഉരുട്ടികയറ്റുകയാണ്. കാലവര്‍ഷം തുടങ്ങിയാല്‍ എലപ്പുള്ളിയിലെ പാറ, മണ്ണ്ക്കാട്, കൂളിയോട്, കാക്കത്തോട്, തേനാരി, നോമ്പിക്കോട്, ചുട്ടിപ്പാറ, പട്ട ത്തലച്ചി തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരായ രണ്ടായിരത്തോളം തൊഴിലാളികള്‍ രണ്ടു ബസ് കയറി 15 കിലോമീറ്ററിലധികം ചുറ്റിവേണം കഞ്ചിക്കോട് എത്തുവാന്‍.
ഈ സാഹചര്യത്തിലാണ് കോരയാറില്‍ പാലച്ചിറയില്‍ നിലംപതി പാലം(കോസ്‌വേ) വേണമൊവശ്യം ഉയര്‍ന്നത്. ഇരുപതുവര്‍ഷമായി ഈ ആവശ്യം ഉയര്‍ത്തുന്നു. എലപ്പുള്ളി പ്രദേശവും പാലച്ചിറ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ മലമ്പുഴ നിയോജകമണ്ഡലമാണ് ഇവിടത്തെ രണ്ട് എം എല്‍ എമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നു.
എന്നിട്ടും കോരയാറില്‍ പാലച്ചിറയില്‍ പാലം വന്നില്ല. കിന്‍ഫ്രാ പാര്‍ക്കും ബി ഇ എം എല്‍, പെപ്‌സി തുടങ്ങിയവയിലേക്കും പത്തോളം ഇരുമ്പുരുക്ക് കമ്പനികളിലേക്കുമുള്ള എളുപ്പവഴിയായിമാറും ഇവിടെ വരുന്ന പാലം. ഈ പരിതസ്ഥിതിയില്‍ മണ്ണ്ക്കാട്-പാലച്ചിറ വികസന സമിതിയും നാട്ടുകാരും കാര്‍ഷിക ഗ്രാമശ്രീ ജില്ലാ ചെയര്‍മാന്‍ കെ ചെന്താമര, വികസന സമിതി പ്രസിഡന്റ് വി പ്രദീപ്, സെക്രട്ടറി വി ശിവന്‍, വി കലാധരന്‍, സി വിജയകുമാര്‍ എിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി—എസ് അച്യുതാനന്ദന്‍, കെ അച്യുതന്‍ എം എല്‍ എ എന്നിവര്‍ക്കും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കി.