Connect with us

Gulf

എന്റെ ആരോഗ്യം, എന്റെ പ്രതിജ്ഞ'ക്ക് ജനപിന്തുണ

Published

|

Last Updated

ദുബൈ: ഹെല്‍ത്‌കെയര്‍ ഗ്രൂപ്പായ അസ്റ്റര്‍ ഡി എം ഹെല്‍ത്‌കെയര്‍ രൂപകല്‍പന ചെയ്ത “എന്റെ ആരോഗ്യം, എന്റെ പ്രതിജ്ഞ” എന്ന നൂതന കാമ്പയിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസ അല്‍ഹാജ് അല്‍ മൈദൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും താരങ്ങളും പ്രതിജ്ഞയില്‍ പങ്കുകൊണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ പേര്‍ ഇതിനകം കാമ്പയിന്റെ ഭാഗമായി. സ്വന്തം ആരോഗ്യത്തിനു വേണ്ടിയുള്ള മുന്‍കരുതലുകള്‍ കൊണ്ട് ഊര്‍ജസ്വലമായ ജീവിതത്തിനുവേണ്ടി പ്രതിജ്ഞയെടുക്കുന്ന ഈ കാമ്പയിന്‍ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും അസ്റ്റര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞയില്‍ ഈസ അല്‍ മൈദൂറിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് ആവേശം പകര്‍ന്നുവെന്നും ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് വരുംതലമുറയെ പഠിപ്പിക്കാന്‍ കാമ്പയിന്‍ ഉപകാരപ്രദമാകുന്നുവെന്നും ഡി.എം ഹെല്‍ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലപ്രാപ്തിയാണ് ഇത്തരം കാമ്പയിന്റെ ലക്ഷ്യമെന്നും ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, ഫിലിപ്പിനോ സ്ഥാനപതി റുലിഷ്യോ പ്രിന്‍സിഷ, യു കെ കോണ്‍സുല്‍ ജനറല്‍ എഡ്വേര്‍ഡ് ഹോബര്‍ട്ട്, ഡി പി വേള്‍ഡ് വൈസ് ചെയര്‍മാന്‍ ജമാല്‍ മാജിദ് ബിന്‍ തനിയ്യ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പാകിസ്ഥാന്‍ കിക്കറ്റ് ടീം ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്, ഷാഹിദ് അഫ്രീദി, സര്‍ഫറാസ് അഹമ്മദ്, ഉമര്‍ ഗുല്‍, ഉമര്‍ അക്മല്‍, അഹ്്മദ് ഷഹ്‌സാദ്, സുഹൈല്‍ തന്‍വീര്‍, ഇന്ത്യന്‍ സിനിമാതാരങ്ങളായ അജയ് ദേവ്ഗണ്‍, ജയറാം, കപില്‍ ശര്‍മ, നാനാ പടേക്കര്‍, അലി അസ്ഗര്‍, അര്‍ബാസ് ഖാന്‍ തുടങ്ങിയ പ്രമുഖരും ആരോഗ്യപ്രതിജ്ഞയില്‍ പങ്കെടുത്തു. www.myhealthmypledge.com സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്കും പ്രതിജ്ഞയുടെ ഭാഗമാവാം.

---- facebook comment plugin here -----

Latest