പാക്കിസ്ഥാനിയുടെ കൊല; ബന്ധു അറസ്റ്റില്‍

Posted on: December 17, 2014 7:00 pm | Last updated: December 17, 2014 at 7:55 pm

ദുബൈ: പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറെ കഴിഞ്ഞ മാസം കാറിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരിയെ സമ്മതം ചോദിക്കാതെ വിവാഹം ചെയ്തതിന് പ്രതികാരം ചെയ്യുകയായിരുന്നുവത്രെ.
നവം.29നാണ് ദുബൈയില്‍ മരുഭൂമിയില്‍ കാറിനകത്ത് മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. വധുവിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് പാക്കിസ്ഥാനിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.