മര്‍കസ് സമ്മേളനം: ജില്ലാ സന്ദേശ യാത്ര സമാപിച്ചു

Posted on: December 17, 2014 12:57 pm | Last updated: December 17, 2014 at 12:57 pm

കല്‍പ്പറ്റ: ‘രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം’ എന്ന പ്രമേയത്തില്‍ ഈ മാസം 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസ് 37ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ജില്ലാ പ്രചാരണ സമിതി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഉത്തര-ദക്ഷിണ സന്ദേശ ജാഥകള്‍ സമാപിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദകുട്ടി ബാഖവിയുടെ നേതൃത്വത്തിലുള്ള ദക്ഷിണ മേഖലാ ജാഥ കാവുമന്ദം, കല്‍പ്പറ്റ മഖാം സിയാറത്തോടെ ആരംഭിച്ച് ചീരാലിലും എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് നേതൃത്വം നല്‍കിയ ഉത്തര മേഖല ജാഥ ബാവലി, കാട്ടിച്ചിറക്കല്‍ മഖാം സിയാറത്തോടെ ആരംഭിച്ച് പന്തിപ്പൊയിലിലും സമാപിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി, വൈസ് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സിയാറത്തുകള്‍ക്ക് നേതൃത്വം നല്‍കി. സമാപന സമ്മേളനങ്ങളില്‍ ഉമര്‍ സഖാഫി കല്ലിയോട്, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, ജമാലുദ്ദീന്‍ സഅദി, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, കെ സി സൈദ് ബാഖവി, പി ടി റസാഖ് മുസ്‌ലിയാര്‍, ശമീര്‍ തോമാട്ടുചാല്‍, സുഹൈല്‍ തെങ്ങുമുണ്ട തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
സമ്മേളനം വന്‍ വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ നേതാക്കള്‍ ആഹ്വാനം ചെയ്തു.