Connect with us

Kerala

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മദ്യനയത്തിലെ പ്രായോഗിക മാറ്റം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. ബാര്‍കോഴ കേസിലെ പ്രതിയാക്കപ്പെട്ട മാണിയെ സഹായിക്കുന്ന അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് നിയമോപദേശം നല്‍കുന്ന ആള്‍ തന്നെയാണ് ബാര്‍ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നതെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എ ആരോപിച്ചു. എജി വാദിച്ചാല്‍ കേസ് തോല്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ എജിയുടെ വിശ്വാസ്യതയില്‍ ഒരു സംശയവുമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. അദ്ദേഹം വളരെ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest