നിസാമി സംഗമം നാളെ മര്‍കസില്‍

Posted on: December 17, 2014 12:25 am | Last updated: December 16, 2014 at 11:25 pm

കോഴിക്കോട്: രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്ന പ്രമേയത്തില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സമ്പൂര്‍ണ നിസാമി സംഗമം നാളെ നടക്കും. രാവിലെ 10 മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തിലാണ് ഹൈദരാബാദ് ജാമിഅ: നിസാമിയ്യയില്‍ നിന്ന് സനദ് നേടിയ നിസാമികളുടെ സമ്പൂര്‍ണ സംഗമം നടക്കുന്നത്.
ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും. 8907343999, 9946623412, 9745865642