കൊണ്ടോട്ടി: 2005ന് മുമ്പുള്ള 100, 500, 1000 എന്നി നോട്ടുകളുടെ കാലാവധി ഈ മാസം 31 ഓട് കൂടി അവസാനിക്കും. 2015 ജനുവരി ഒന്ന് മുതല്‍ ഈ നോട്ടുകള്‍ക്ക് സാധുതയില്ലാതാകും. ഈ കാലയളവില്‍ പെട്ട നോട്ടുകള്‍ക്ക് സമാനമായി കള്ളനോട്ടുകള്‍ വ്യാപിച്ചതിനാലാണ് ഈ വിഭാഗത്തില്‍ പെട്ട നോട്ടുകള്‍ പിന്‍ വലിക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തീരുമാനമെടുത്തത്. 2015 ജനുവരി ഒന്ന് മുതല്‍ പിന്‍വലിച്ച നോട്ടുകള്‍ എടുക്കരുതെന്ന് ബേങ്കുകളോടും വ്യാപാര വ്യവസായ സ്ഥാപനങ്ങളോടും പൊതുജനങ്ങളോടും റിസര്‍വ് ബേങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് 31 ന് തീരുമാനിച്ചത് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. നോട്ട് ഏത് വര്‍ഷം അച്ചടിച്ചതെന്നറിയാന്‍ നോട്ടിന്റെ പിന്‍ വശത്ത് നോക്കിയാല്‍ മതി. പിന്‍ വശത്ത് അടിയിലായി നോട്ട് അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.