ശൈഖ് ഹുമൈദിന്റെ സഹോദരിയുടെ മയ്യിത്ത് ഖബറടക്കി

Posted on: December 16, 2014 8:33 pm | Last updated: December 16, 2014 at 8:33 pm

Satelliteഅജ്മാന്‍: സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ സഹോദരിയും സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമാദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ മാതാവുമായ ശൈഖ ഫാത്തിമ ബിന്‍ത് റാശിദ് അല്‍ നുഐമിയുടെ മയ്യിത്ത് ഖബറടക്കി. ശൈഖ ഫാത്തിമയുടെ നിര്യാണത്തില്‍ ആദരസൂചകമായി മൂന്നു ദിവസം അജ്മാനില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അജ്മാന്‍, ഫുജൈറ റൂളേഴ്‌സ് കോര്‍ട്ടുകള്‍ ശൈഖ ഫാത്തിമയുടെ നിര്യാണത്തില്‍ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. മദാബിലെ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് മസ്ജിദിലാവും മയ്യത്ത് നിസ്‌കാരം നടന്നു.