Connect with us

Malappuram

അണികള്‍ക്ക് വിപ്പ് നല്‍കി മരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സനെ തിരഞ്ഞെടുത്തു

Published

|

Last Updated

കോട്ടക്കല്‍: നഗരസഭ മരാമത്ത് സ്ഥിരസമിതി കമ്മിറ്റി ചെയര്‍പേഴ്‌സനായി ബുശ്‌റ ശബീറിനെ തിരഞ്ഞെടുത്തു.
ഭരണ സമിതി അംഗങ്ങളില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് നിലനിന്നതിനെ തുടര്‍ന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അഞ്ചംഗങ്ങളില്‍ പ്രതിപക്ഷത്തെ രണ്ട് പേര്‍ വിട്ടു നിന്നു. സമിതിയിലെ തന്നെ പി ടി അബ്ദുവാണ് മത്സരത്തിനായി രംഗത്തുണ്ടായിരുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കടുത്ത സമ്മര്‍ദ്ധം നേരിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. താനറിയാതെ ചിലര്‍ വീട്ടിലെത്തി ഭാര്യയെ കൊണ്ട് ഒപ്പ് വെപ്പിക്കുകയായിരുന്നു വെന്ന് ഇദ്ദേഹം പറഞ്ഞു. അത്യധികം നീചമായ പ്രവര്‍ത്തനമാണ് കോട്ടക്കലിലെ ഒരു വിഭാഗം ലീഗ് നേതൃത്വം കാണിച്ചതെന്ന് പി ടി അബ്ദു സിറാജിനോട് പറഞ്ഞു.
പാണക്കാട്ട് നിന്നുള്ള നിര്‍ദേശം വന്നത് കൊണ്ട് മാത്രമാണ് മത്സരത്തില്‍ നിന്നും പിന്‍മാറിയതെന്നും ഇദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ എം പി കല്യാണിക്കുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലീഗിലെ ഗ്രൂപ്പ് പ്രശ്‌നത്തെ തുടര്‍ന്ന് ചെയര്‍മാനായിരുന്ന കെ കെ നാസര്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം രാജിവെച്ചൊഴിഞ്ഞത്. മുന്‍ ചെയര്‍പേഴ്‌സനും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ ബുശ്‌റ ശബീറിനെയാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ലീഗ് കമ്മിറ്റി കണ്ടെത്തിയത്.
നിലവിലെ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അംഗങ്ങളെ തഴഞ്ഞ് വികസന കമ്മിറ്റി അംഗമായ ബുശ്‌റ ശബീറിനെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ അംഗം പി ടി അബ്ദു മത്സരത്തിനൊരുങ്ങിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. അതെ അവസരത്തില്‍ അംഗങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ ഒരു വിഭാഗം നടത്തുന്ന സമീപനം ലീഗില്‍ കൂടുതല്‍ പ്രശ്‌നത്തിനിടയാക്കും.
നേതൃത്വം തന്റെ സമ്മതമില്ലാതെ ഭാര്യയെ കൊണ്ട് വിപ്പില്‍ ഒപ്പു വെപ്പിച്ചു എന്ന ആരോപണം അംഗം തന്നെ ഉയര്‍ത്തിയിരിക്കെ പ്രശ്‌നം കത്തി ആളുന്നതാകും ഫലം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തിലും ഭരണത്തിലും പ്രശ്‌നങ്ങള്‍ തല ഉയര്‍ത്തുന്നത് അണികളില്‍ നല്ലൊരു വിഭാഗത്തിന്റെ എതിര്‍പ്പിനും കാരണമാകുന്നുണ്ട്.

Latest