ഹെറാള്‍ഡ്: സമന്‍സിന്റെ സ്റ്റേ നീട്ടി

Posted on: December 16, 2014 3:15 am | Last updated: December 16, 2014 at 10:15 am

rahul soniyaന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ വിചാരണ കോടതി അയച്ച സമന്‍സിന് നല്‍കിയ സ്റ്റേ ഡല്‍ഹി ഹൈക്കോടതി നീട്ടി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനെതിരെ അവര്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പാകും വരെ സമന്‍സ് സ്റ്റേ ചെയ്യുന്നുവെന്ന് ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി.
കേസ് ജനുവരി 12ലേക്ക് മാറ്റി. അന്ന് മുതല്‍ സോണിയാ ഗാന്ധിയുടെയും മറ്റും വാദം കേള്‍ക്കുമെന്നും ബഞ്ച് അറിയിച്ചു. സമന്‍സ് സ്റ്റേ ചെയ്ത് കൊണ്ട് ആഗസ്റ്റ് ആറിന് ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ദീര്‍ഘിപ്പിച്ചത്. യംഗ് ഇന്ത്യ പത്രം ഏറ്റെടുത്തതില്‍ കോണ്‍ഗ്രസ് വന്‍ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

ALSO READ  രാഹുൽ തരംതാണ രാഷ്ട്രീയ നിലവാരത്തിൽ നിന്നുയരണമെന്ന് അമിത്ഷാ