ഹോണ്ട സി ബി യൂണികോണ്‍ 160 ഡിസംബര്‍ 18ന് എത്തും

Posted on: December 15, 2014 5:43 pm | Last updated: December 15, 2014 at 5:43 pm

unicon 160ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട യൂണികോണ്‍ 160 ഡിസംബര്‍ 18ന് എത്തുമെന്ന് റിപ്പോര്‍ട്ട്. മുഴുവനായും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ്‌സോട് കൂടിയതാണ് പുതിയ ബൈക്ക്. നവീന ഡിസൈനോട് കൂടിയ ഇന്ധന ടാങ്ക്, ഡിസ്‌ക് ബ്രേക്ക്, 6 സ്‌പോക് അലോയ് വീല്‍സ്, മികച്ച സുരക്ഷിതത്വം ഉറപ്പാക്കുന്ന റൈഡല്‍ സാഡില്‍, ഉയര്‍ന്ന് നില്‍ക്കുന്ന ഗ്രാബ് ഹാന്‍ഡില്‍സ് തുടങ്ങിയവയാണ് പുതിയ ബൈക്കിന്റെ പ്രധാന സവിശേഷതകള്‍.