പടയൊരുക്കം സമാപിച്ചു; ഇനി ഇഖ്ദാമിന്റെ നാളുകള്‍

Posted on: December 15, 2014 6:47 am | Last updated: December 15, 2014 at 4:47 pm

കാസര്‍കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി രൂപംകൊണ്ട സ്വഫ്‌വ അംഗങ്ങള്‍ക്കായി സോണ്‍ തലങ്ങളില്‍ സംഘടിപ്പിച്ച പടയൊരുക്കം ക്യാമ്പുകള്‍ സമാപിച്ചു.
സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ മലപ്പുറത്ത് നടക്കുന്ന സമ്മേളന പദ്ധതികളുടെ ഭാഗമായാണ് പടയൊരുക്കം ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. സര്‍ക്കിള്‍ ഘടകങ്ങളില്‍നിന്നും തിരഞ്ഞെടുത്ത 33 വീതം അംഗങ്ങള്‍ സംബന്ധിക്കുന്ന ക്യാമ്പുകളില്‍ ഗ്രാമസഞ്ചാരം, ഇഖ്ദാം എന്നിവക്കു പുറമെ സമ്മേളനഭാഗമായുള്ള വിവിധ കര്‍മപദ്ധതികളുടെ പ്രായോഗികത ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെടും. ജില്ലയിലെ എട്ട് സോണുകളില്‍ നടന്ന പടയൊരുക്കം ക്യാമ്പുകള്‍ക്ക് ഡി ആര്‍ ജി അംഗങ്ങള്‍ നേതൃത്വം നല്‍കി.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വാഹിദ് സഖാഫി, ടി പി നൗഷാദ് മാസ്റ്റര്‍, മുഹമ്മദ് റഫീഖ് ദേലംപാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അശ്‌റഫ് കരിപ്പൊടി, സി എച്ച് അലിക്കുട്ടി ഹാജി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, എം ടി പി ഇസ്മാഈല്‍ സഅദി, തോക്കെ മുഹമ്മദ് സഖാഫി, സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ്, അബ്ദുല്‍ അസീസ് സൈനി, ടിപ്പു മുഹമ്മദ്, പി ഇ താജുദ്ദീന്‍, ഹാരിസ് സഖാഫി കുണ്ടാര്‍, അശ്‌റഫ് മൗലവി കുമ്പഡാജെ, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ വിവിധ സോണുകളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
പടയൊരുക്കം സമാപിച്ചതോടെ സര്‍ക്കിള്‍ ഘടകങ്ങള്‍ ഇഖ്ദാം ക്യാമ്പുകളുടെ ആരവമുയര്‍ന്നു. വിവിധ സര്‍ക്കിളുകളില്‍ ഇഖ്ദാം ക്യാമ്പുകള്‍ക്കും ഗ്രാമസഞ്ചാരങ്ങള്‍ക്കും തുടക്കമായി.