Connect with us

Kasargod

മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഒഴുക്ക് തടയാന്‍ കര്‍ശന നടപടികള്‍

Published

|

Last Updated

കാസര്‍കോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ അനധികൃത മദ്യം, സ്പിരിറ്റ്, വ്യാജചാരായം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ കടത്ത്, ഉപഭോഗം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ച് നടപടി സ്വീകരിക്കും.
വനമേഖലയിലും, കോളനികളിലും വ്യാജമദ്യനിര്‍മാണ കേന്ദ്രങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാക്കി സ്ഥിരമായി മദ്യവില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാഹന പരിശോധനയും. രാത്രികാല പട്രോളിംഗും ശക്തമാക്കുകയും ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയുംചെയ്യും. വ്യാജമദ്യലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ജനുവരി ഏഴ് വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം നടത്തും. വിശ്വസനീയമായ വിവരം ലഭിക്കുന്ന മുറയ്ക്ക് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കും.
വ്യാജചാരായം, അനധികൃത മദ്യവില്‍പ്പന, മായം ചേര്‍ത്ത കളള്, മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാം. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍നമ്പര്‍ 04994 256728. രഹസ്യ വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ഓഫീസിന്റെ പേര്, ഓഫീസ് നം, മൊബൈല്‍ നം എന്നിവ യഥാക്രമം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്- 04994 256728, 9447178066, അസി. എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്-04994 267060, 9496002874, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട്- 04994 267060 9400069727, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കാസര്‍കോട്-04994 255332 9400069715, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്-04672 204125, 9400069723, എക്‌സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോട്-04994 257541, 9400069716, എക്‌സൈസ് റെയിഞ്ച് ഓഫീസ് കുമ്പള-04998 213837, 9400069718, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബദിയടുക്ക-04994 261950, 9400069719, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബന്തടുക്ക-04994 205364, 9400069720, എക്‌സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്ഗ്-04672 204533, 9400069725, എക്‌സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം-04672 283174, 9400069726, എക്‌സൈസ് ചെക്ക്‌പോസ്റ്റ്, ബങ്കരമഞ്ചേശ്വരം-04998 273800, 9400069721