മാണിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നു: വി എസ്

Posted on: December 15, 2014 12:51 pm | Last updated: December 16, 2014 at 12:26 am

vs4തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍പെട്ട ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് ശ്രമിക്കുന്നതെന്നും വി എസ് ആരോപിച്ചു. മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള ഇടതുമുന്നണിയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ശ്രമിച്ചു. ഇത് നിയമസഭയില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിച്ചത്. എന്നാല്‍ സഭ ചേര്‍ന്നയുടനെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരില്‍ സഭ പിരിയുകാണെന്ന് ഡ്പ്യൂട്ടി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. സഭാനടപടികള്‍ വെട്ടിച്ചുരുക്കിയത് ശരിയായില്ലെന്നും വി എസ് പറഞ്ഞു.