Connect with us

Malappuram

ഗുരു സന്നിധിയില്‍ കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി

Published

|

Last Updated

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് ഒമ്പതാം ഉറൂസിന്റെ ഭാഗമായി എസ് ജെ എം സംഘടിപ്പിച്ച ഗുരുസന്നിധിയില്‍ പരിപാടി കുരുന്ന് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. ഒരു പുരഷായുസ് മുഴുവനും പ്രവാചക പ്രേമത്തിനും വൈജ്ഞാനിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ച കുണ്ടൂര്‍ ഉസ്താദിന്റെ ജീവിത സന്ദേശം പുതുതലമുറക്ക് വരച്ചുകാട്ടുന്നതായിരുന്നു ഈ പരിപാടി.
കുണ്ടൂര്‍ റെയ്ഞ്ച് പരിധിയിലെ എട്ട് മദ്‌റസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചെറുമുക്കില്‍ നിന്ന് സ്വലാത്ത് ജാഥയായി കുണ്ടൂര്‍ ഉസ്താദിന്റെ മഖാമില്‍ ഒരുമിച്ചുകൂടി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍കോയ തങ്ങള്‍ അഹ്‌സനി മമ്പുറം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അഹ്‌സനി തെന്നല, ബശീര്‍ മാസ്റ്റര്‍ പെരുമണ്ണ പ്രഭാഷണം നടത്തി. സയ്യിദ് ഫള്ല്‍ ജിഫ്‌രി അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇബ്രാഹീം സഖാഫി, ലത്തീഫ് ഹാജി കുണ്ടൂര്‍, സി കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, വി ഹുസൈന്‍ സഖാഫി സംബന്ധിച്ചു.