Connect with us

International

ഈജിപ്തില്‍ 438 ബ്രദര്‍ഹുഡുകാര്‍ക്കെതിരെ സൈനിക വിചാരണ

Published

|

Last Updated

കൈറോ: ഈജിപ്തില്‍ 438 ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ സൈനിക വിചാരണ. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി മുന്‍ പട്ടാളമേധാവിയും ഇപ്പോഴത്തെ പ്രസിഡന്റുമായ അബ്ദുല്‍ ഫത്താഹ് അല്‍ സീസി അധികാരമേറ്റ ശേഷം മുര്‍സി അനുയായികള്‍ക്കെതിരെ തുടരുന്ന നടപടികളുടെ ഭാഗമാണ് ഇത്. വിപ്ലവകാലത്ത് എതിരാളികള്‍ക്കെതിരെ കോടതിയെ ദുരുപയോഗം ചെയ്തുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളത്.
ഈജിപ്തിന്റെ തെക്കന്‍ പ്രവിശ്യയായ മിന്‍യയില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരില്‍ 139 പേര്‍ക്കെതിരെ വിചാരണ.
വടക്കന്‍ കൈറോയിലെ സര്‍ക്കാര്‍ ആസ്ഥാനത്തിന് തീ വെച്ചതുമായും ഇസ്‌ലാമിസ്റ്റുകളുമായുള്ള സംഘട്ടനത്തില്‍ അഞ്ച് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതുമായും ബന്ധപ്പെട്ട കേസിലാണ് 299 പേരെ വിചാരണ ചെയ്യുന്നത്.