Connect with us

Kozhikode

മര്‍കസ് എക്‌സ്‌പോ നാളെ തുടങ്ങും

Published

|

Last Updated

കോഴിക്കോട്: മര്‍കസ് 37-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മര്‍കസ് എക്‌സ്‌പോ- 2014 നാളെ രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള വെറ്റിനറി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബി അശോക് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേഖലയിലെ പുതിയ പ്രവണതകളെ കേരളത്തിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കി സംവിധാനിച്ച എക്‌സ്‌പോയില്‍ ഗിന്നസ് ബുക്ക് ജേതാവ് രാജമാണിക്യം പശു, വിവിധതരം വിന്‍ഡേജ് കാറുകള്‍, വിവിധ ഇസ്‌ലാമിക തിയേറ്ററുകള്‍, അന്താരാഷ്ട്ര ഊദ് മാമാങ്കം, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് സ്റ്റാളുകള്‍, റീജ്യണല്‍ പ്ലാനിറ്റോറിയം തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നൂറോളം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ഉള്‍പ്പെടെ ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷനര്‍ ജോര്‍ജ് ഐ പി എസ്, സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷനര്‍ അബ്ദുര്‍റസാഖ്, പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, സി മുഹമ്മദ് ഫൈസി, ഡോ. എം എ എച്ച് അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളക്കോട് സംബന്ധിക്കും.