ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജര്‍മനി ചാമ്പ്യന്‍മാര്‍

Posted on: December 14, 2014 9:44 pm | Last updated: December 15, 2014 at 12:28 am

germany hockyഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ജര്‍മനിക്ക്. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ജര്‍മനി കിരീടത്തില്‍ മുത്തമിട്ടത്. ക്രിസ്റ്റഫര്‍ വെസ്ലി, ഫ്‌ളോറിയന്‍ ഫച്ചസ് എന്നിവരാണ് പാക് വലയില്‍ പന്തെത്തിച്ചത്.

മൂന്നാം സ്ഥാനക്കാര്‍ക്കായി നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.