കച്ചവടക്കാര്‍ തമ്മിലുള്ള സംഘര്‍ഷം; വിനോദസഞ്ചാരികള്‍ക്ക് ദുരിതമാകുന്നു

Posted on: December 14, 2014 10:52 am | Last updated: December 14, 2014 at 10:52 am

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിന് സമീപം അനധികൃതകച്ചവടക്കാര്‍ പെരുകുന്നത് സംഘര്‍ഷത്തിന് വഴിവെക്കുന്നു. ഇറിഗേഷന്റെ അംഗീകാരത്തോടെ സ്ഥലത്തിന് വാടക കൊടുത്ത് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരും അനധികൃതകച്ചവടക്കാരും തമ്മിലുള്ള തര്‍ക്കം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പല ദിവസങ്ങളിലും ഇത് അടിപിടിയുടെ വക്കോളം എത്തുന്നുണ്ട്30ഓളം പേരാണ് ഇവിടെ അംഗീകൃതകച്ചവടക്കാരായിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ളത് 200ഓളം പേരും. നിരന്തരമായ തര്‍ക്കങ്ങളെത്തുടര്‍ന്ന് കഴിഞ്ഞദിവസം അനധികൃത കച്ചവടക്കാര്‍ക്കെതിരെ അംഗീകൃതകച്ചവടക്കാര്‍ മലമ്പുഴപോലീസില്‍ പരാതി നല്‍കി.
വാടകയടച്ച് കച്ചവടം നടത്തുന്ന തങ്ങളുടെ കച്ചവടം അനധികൃത കച്ചവടക്കാര്‍ മൂലം ഇല്ലാതാകുന്നെന്നായിരുന്നു പരാതി.അനധികൃതകച്ചവടക്കാരെ നിയന്ത്രിക്കാന്‍ കുറച്ചുകാലം മുന്പ് അധികൃതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് പിന്മാറേണ്ടിവന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരെ ഇവിടെ വിവിധ വേഷങ്ങളില്‍ തന്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പിന് ല’ിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കടക്കാര്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ തലത്തിലേക്ക് കടക്കാതിരിക്കാന്‍ എന്തുചെയ്യുമെന്ന ചിന്തയിലാണ് അധികൃതര്‍.ഇതിനുപുറമേയാണ് സഞ്ചാരികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും .ചില കടകളില്‍നിന്ന് ആഹാരം കഴിച്ച സഞ്ചാരികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പരാതിയുണ്ടായിരുന്നു. എന്നാല്‍, സഞ്ചാരികള്‍ ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. അനധികൃതകച്ചവടക്കാരും മറ്റുള്ളവരും തമ്മിലുള്ള തര്‍ക്കം പലപ്പോഴും സഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് നേരെ ചിലര്‍ ആക്രമണം നടത്തുന്നെന്ന പരാതിയും ഉയര്‍ന്നിരുന്നു.പുതുതായി വരുന്ന കച്ചവടക്കാര്‍ക്കിടയില്‍ ചിലര്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ദിനംപ്രതി നിരവധി പുതിയ ആളുകള്‍ ഇവിടെ കച്ചവടക്കാരായി എത്തുന്നതിനാല്‍ ആരൊക്കെയാണ് ഇത്തരം പ്രശ്‌നക്കാരെന്ന് കണ്ടെത്താന്‍ കഴിയില്ല. കളവുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അപരിചിതരെ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ദിവസങ്ങള്‍ക്കുമുമ്പും ഇവിടെ കാറില്‍നിന്ന് മൊബൈല്‍ ഫോണും പണവും കവര്‍ന്ന സം’വമുണ്ടായി. എന്നാല്‍, പോലീസും അധികൃതരും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്‌