Connect with us

Kozhikode

വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണം: ഉമ്മന്‍ ചാണ്ടി

Published

|

Last Updated

കുന്ദമംഗലം: വികസന കാര്യത്തില്‍ നേതാക്കള്‍ ഒത്തൊരുമിച്ച് രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഭാരത് നിര്‍മാണ്‍ രാജീവ്ഗാന്ധി സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫിനും എല്‍ ഡി എഫിനും ഒമ്പത് സീറ്റ് വീതമുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇരു വിഭാഗവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് കേരളത്തിലെ തന്നെ ആദ്യത്തെ രാജീവ്ഗാന്ധി സേവാകേന്ദ്രം തുടങ്ങാന്‍ സാധിച്ചത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ ഊന്നല്‍ നല്‍കിയിരുന്നത് പരമാവധി തൊഴില്‍ കൊടുക്കുന്നതിനായിരുന്നെങ്കില്‍ അടുത്ത ശ്രദ്ധ ആസ്തി വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിലായിരിക്കും. കാര്‍ഷിക മേഖലയില്‍ പദ്ധതി വ്യാപിപ്പിച്ചാല്‍ ഉത്പാദനം കൂട്ടാനാകും. ക്ഷീരമേഖല ഉള്‍പ്പെടുത്തിയാല്‍ പാലുത്പാദനത്തില്‍ നമുക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഷോപ്പിംഗ് കോപ്ലക്‌സ്, 15 ലക്ഷം രൂപ വീതം ചെലവില്‍ നിര്‍മിക്കുന്ന രാജീവ്ഘര്‍ ഓഡിറ്റോറിയം, ഓപ്പണ്‍സ്റ്റേജ് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു.
എം കെ രാഘവന്‍ എം പി ബ്ലോക്ക് തല കേരളോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. സ്‌നേഹ സ്പര്‍ശം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ച പഞ്ചായത്തുകളെ ഹാന്‍വീവ് ചെയര്‍മാന്‍ യു സി രാമന്‍ ആദരിച്ചു. വികസന കാര്യ ചെയര്‍മാന്‍ വിനോദ് പടനിലം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറത്ത് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ രാജഗോപാലന്‍ മാസ്റ്റര്‍, ക്ഷേമകാര്യ ചെയര്‍ പെഴ്‌സണ്‍ പി സുഗത കുമാരി ടീച്ചര്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം പി അശോകന്‍, കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ രാജഗോപാലന്‍, മുക്കം പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാഥ്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റീന പ്രകാശ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചാലില്‍, മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി കോയ, ടി ആര്‍ പ്രവീണ്‍ദാസ്, പി അബ്ദുല്‍അസീസ്, വി കെ ദിലീപ്, എ മുഹമ്മദ് അഷ്‌റഫ്, എം പി കേളുകുട്ടി, കെ എ ഖാദര്‍ മാസ്റ്റര്‍, ടി ചക്രായുഥന്‍, ജനാര്‍ദനന്‍ കളരികണ്ടി, ശിവദാസന്‍ നായര്‍, ഭരതന്‍ മാസ്റ്റര്‍, ഭക്തോത്തമന്‍, ബാപ്പുഹാജി, ഒ വേലായുധന്‍, രവീന്ദ്രന്‍ കുന്ദമംഗലം സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും സെക്രടറി പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest