Connect with us

Kozhikode

കൂമ്പുചീയലും കാറ്റുവീഴ്ചയും; കേര കര്‍ഷകര്‍ക്ക് ഇരുട്ടടി

Published

|

Last Updated

കുറ്റിയാടി: കാവിലുംപാറ മേഖലയില്‍ തെങ്ങുകള്‍ക്ക് കൂമ്പുചീയലും കാറ്റുവീഴ്ചയും വ്യാപകമാകുന്നു. റബ്ബര്‍ വിലയിടിവും നാളികേരത്തിന്റെ ഉത്പാദനക്കുറവും കാട്ടുമൃഗങ്ങളുടെ ആക്രമണവും കാരണം ദുരിതം പേറുന്ന കര്‍ഷകരെ തെങ്ങുകള്‍ക്ക് ബാധിച്ച രോഗം കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പൂതംപാറ, പക്രംതളം, ചൂരണി, ചാപ്പന്‍ തോട്ടം, കരിങ്ങാട് തുടങ്ങിയ ഭാഗങ്ങളില്‍ പകുതിയിലധികം തെങ്ങുകളും രോഗം ബാധിച്ചു നശിച്ചു കഴിഞ്ഞു. രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടി മാറ്റാനും പുതിയത് വെച്ച് പിടിപ്പിക്കാനും നേരത്തെ കൃഷി വകുപ്പ് സഹായം നല്‍കിയിരുന്നു. രണ്ട് വര്‍ഷമായി ഇത്തരം സഹായങ്ങള്‍ നിര്‍ത്തിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.