ചിത്രങ്ങള്‍ തെളിവാണെങ്കില്‍ മോദിയേയും അറസ്റ്റ് ചെയ്യണമെന്ന് മമത

Posted on: December 13, 2014 6:45 pm | Last updated: December 13, 2014 at 11:52 pm

mamata vs modiകൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ ഗതാഗത മന്ത്രിയെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും മമത ബാനര്‍ജി. ശാരദ ചിട്ടി മേധാവിയോടൊപ്പമുള്ള മദന്‍ മിത്രയുടെ ചിത്രം തെളിവായി സ്വീകരിച്ചാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നു സഹാറ മേധാവി സുബ്രത റോയിക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങളുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും മമത ചോദിച്ചു. മദന്‍ മിത്രയെ അറസ്റ്റ് ചെയ്തതിനെതിരെ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

മമതയുടെ വിശ്വസ്തനായ മദന്‍ മിത്രയെ ഇന്നലെയാണ് ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇന്നലെയും മമത രൂക്ഷമായി പ്രതികരിച്ചിരുന്നു. ബംഗാളില്‍ ബി ജെ പിയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാരോപിച്ച മമത തന്നേയും അറസ്റ്റ് ചെയ്യാന്‍ മോദിയെ വെല്ലുവിളിച്ചിരുന്നു.