മര്‍കസിനൊപ്പം ഒരു ദിനം: സമാപന സംഗമം ശ്രദ്ധേയം

Posted on: December 13, 2014 10:18 am | Last updated: December 13, 2014 at 10:18 am

കോഴിക്കോട്: മര്‍കസ് സമ്മേളന പ്രചരാണാര്‍ഥം രാജ്യത്തുടനീളം സംഘടിപ്പിച്ചു വരുന്ന ‘എ ഡേ വിത്ത് മര്‍കസ്’ സമാപന സംഗമം ശ്രദ്ധേയമായി. കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ്‌സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം, ഹുസൈന്‍ മാസ്റ്റര്‍ എറണാകുളം എന്നിവര്‍ പഠനക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ഥികളുടെ എക്‌സിബിഷന്‍, കൊളാഷ് പ്രദര്‍ശനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
സൗജന്യ യൂനാനി മെഡിക്കല്‍ ക്യാമ്പില്‍ ഡോ. ഹാഫിസ് ശരീഫ്, ഡോ. മുജീബ് റഹ്മാന്‍, ഡോ. ശാഹുല്‍ ഹമീദ്, ഡോ. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച സ്‌പോട്ട് കൗണ്‍സിലിംഗ് ശ്രദ്ധേയമായി.
ചടങ്ങില്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ, പി ടി എ പ്രസിഡന്റ് അബ്ദുല്‍ മജീദ് മാസ്റ്റര്‍, നിയാസ് ചോല പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ കെ എം അ ബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സ്വാഗതവും മാനേജര്‍ ഹനീഫ് അസ് ഹരി നന്ദിയും പറഞ്ഞു.