മലാല ഇസ്‌ലാമിക സമൂഹത്തിനെതിരായ പോരാളിയെന്ന് താലിബാന്‍

Posted on: December 12, 2014 8:41 pm | Last updated: December 13, 2014 at 10:11 am

malala with nobelഇസ്‌ലാമാബാദ്: സമാധാന നോബല്‍ ജേതാവായ മലാല യൂസഫ് സായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് താലിബാന്‍. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ പ്രചാരകയാണ് മലാലയെന്നും വിദ്യാഭ്യാസത്തിന്റെ പ്രചാരകയല്ലെന്നും പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖുറാസാനി. മലാലയുടെ പിതാവ് സിയാവുദ്ദീന്‍ പാകിസ്ഥാന്‍ സംസ്‌കാരത്തെ തകര്‍ക്കുന്നതിനായി പടിഞ്ഞാറന്‍ ശക്തികളുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ആളാണ്. മലാലയെ അവരുടെ പിതാവ് ഇസ്‌ലാമിക സംസ്‌കാരത്തിനെതിരായ പോരാളിയായി ഉപയോഗിക്കുകയാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു.